Newsperseconds.com

മാനവികതയുടെയും സഹാനുഭൂതിയുടെയും വിശാലമായ സങ്കല്‍പം; ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ അറിയിച്ച് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ്

Rc

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിന് അവസരം ലഭിച്ച എല്ലാ തീര്‍ത്ഥാടകര്‍ക്കും യാത്രാമംഗളങ്ങള്‍ അറിയിച്ച് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ്. മാനവികതയുടെയും സഹാനുഭൂതിയുടെയും വിശാലമായ സങ്കല്‍പമാണ് ഹജ്ജ് തീര്‍ത്ഥാടനം മുന്നോട്ടുവയ്ക്കുന്നത്. അവനവനിലേക്കുള്ള യാത്രയാണ് ഓരോ തീര്‍ത്ഥാടനവും. എങ്കിലേ ആത്മവിമര്‍ശനവും മാനസികാവബോധത്തിന്റെ ഉയര്‍ച്ചയും സാധ്യമാവു. അതിനുള്ള ഉപാധിയായി തീര്‍ഥാടനങ്ങളെ മാറ്റി തീര്‍ക്കണം. വിശ്വാസത്തിന്റെ കാര്യത്തില്‍ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് വിവിധ ദേശത്തുനിന്നും എത്തുന്നവര്‍ ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരുന്ന ഐക്യത്തിന്റെ മഹാസംഗമമാണ് ഹജ്ജ് തീര്‍ഥാടനമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

വിശുദ്ധ നഗരത്തിലേക്കുള്ള തീര്‍ത്ഥാടനം പ്രായപൂര്‍ത്തിയായ ഓരോ മുസ്ലിമും തന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നടക്കണമെന്ന് ആഗ്രഹിക്കുന്നതാണ്. തീര്‍ത്ഥാടനം നടത്താന്‍ ശാരീരികമായും സാമ്പത്തികമായും കഴിവുള്ള എല്ലാ മുസ്ലിംകള്‍ക്കും ഹജ്ജ് ബാധ്യതയുണ്ടെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. ഹജ്ജ് എന്നത് മുസ്ലിംകള്‍ക്കുള്ള നിര്‍ബന്ധിത മതപരമായ കടമയാണ്. ആ പുണ്യകര്‍മ്മം നിര്‍വ്വഹിക്കാന്‍ ശാരീരികമായും സാമ്പത്തികമായും പ്രാപ്തരായ എല്ലാ മുതിര്‍ന്ന മുസ്ലീങ്ങളും അവരുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതാണ്. ഇക്കൊല്ലത്തെ ഹജ്ജിന് അവസരം ലഭിച്ച പതിനായിരകണക്കിന് തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനവും നേരുകയാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

തീര്‍ത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് ഹജ്ജ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളതെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു. ഇത്തവണ ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നത്. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാര്‍ഥന എന്നിവക്കായി പ്രത്യേക ഹാളുകള്‍ ഒരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ ഐക്യത്തിന്റെയും അല്ലാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.പി.ഐ സംസ്ഥാന ട്രഷറര്‍ ഷെരീഫ് ബാബു, സംസ്ഥാന സെക്രട്ടറി സുനില്‍ മന്നത്ത്, ആര്‍.പി.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് രാജശേഖരന്‍ എന്നിവരും തീര്‍ത്ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ അറിയിച്ചു.

Share this Article

Leave a Comment