മോശം കാലാവസ്ഥയെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ ഒരു മണിക്കൂറില്‍ അധികമാണ് വൈകുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 1.45 മണിക്കൂറും മലബാര്‍ എക്‌സ്പ്രസ് 1.45 മണിക്കൂറും വൈകും.
മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്‌സ്പ്രസ് 50 മിനിറ്റും തിരുപ്പതി-കൊല്ലം ട്രെയ്ന്‍ 20 മിനിറ്റും മൈസൂരു-കൊച്ചുവേളി ട്രെയ്ന്‍ 50 മിനിറ്റും വൈകിയോടുന്നു. ഹംസഫര്‍ എക്‌സ്പ്രസ് 1.30 മണിക്കൂറും ജയന്തി, ലോക്മാന്യ തിലക്- കൊച്ചുവേളി എക്‌സ്പ്രസുകള്‍ ആറു മണിക്കൂറോളം വൈകും. ഐലന്‍ഡ് എക്‌സ്പ്രസ് ഒരു മണിക്കൂറും ഇന്റര്‍സിറ്റി എക്‌സ്പ്രസ് 25 മിനിറ്റും വഞ്ചിനാട് എക്‌സ്പ്രസ് അഞ്ച് മിനിറ്റും വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു.