Newsperseconds.com

വഴിയോരകച്ചവടത്തിനു തടസ്സമാവുന്നതിന്റെ പേരില്‍ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി

Capture

കൊച്ചി: വഴിയോര കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നിര്‍ദേശം നല്‍കി. മരങ്ങള്‍ അപകടകരമായ അവസ്ഥയിലാവുകയും പൊതു സുരക്ഷയ്ക്കു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ വെട്ടിമാറ്റാവൂ എന്ന് കോടതി വ്യക്തമാക്കി. മതിയായ കാരണമില്ലാതെ ഒരു മരവും വെട്ടിമാറ്റരുതെന്നാണ് നിര്‍ദ്ദേശം.

സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ വെട്ടിമാറുന്നതു സംബന്ധിച്ച, 2010ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം രൂപീകരിക്കപ്പെടുന്ന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.സമിതിയുടെ തീരുമാനമില്ലാതെ വഴിയരികിലെ ഒരു മരവും ആരും വെട്ടിമാറ്റരുത്. ഒരു അധികാരിക്കും അതിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു.

Share this Article

Leave a Comment