Newsperseconds.com

പ്ലസ് വണ്‍ സീറ്റില്‍ പ്രതിസന്ധി തുടരുന്നു; കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറത്ത്

Capture

മലപ്പുറം: മലബാറില്‍ പ്ലസ് വണ്‍ സീറ്റിനുള്ള പ്രതിസന്ധി തുടരുന്നു. രണ്ടര ലക്ഷത്തോളം കുട്ടികളാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിച്ചത്. എന്നാല്‍ രണ്ട് ലക്ഷം സീറ്റ് പോലും ഇല്ലെന്നതാണ് വാസ്തവം. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറത്താണ്. അവിടെ പതിനാലായിരത്തിലേറെ സീറ്റുകളാണ് കുറവുള്ളത്. സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അപേക്ഷരുടെ എണ്ണത്തിലെ വര്‍ധനവില്‍ കൂടുതലും മലപ്പുറത്ത് തന്നെയാണ്.

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഇത്തവണ അപേക്ഷകരുടെ എണ്ണം 4,65,960 ആണ്. മലബാറില്‍ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. മലബാറില്‍ ആകെയുള്ള സര്‍ക്കാര്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം 1,90,160 മാത്രമാണ്. അണ്‍എയ്ഡഡ് സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാലും മലബാറില്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാകും.

 

Share this Article

Leave a Comment