Newsperseconds.com

അങ്കമാലി റെയില്‍വേ സ്റ്റേഷനുള്ളില്‍ ഇലക്ട്രിക് ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Capture

കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനുള്ളില്‍ ഇലക്ട്രിക് ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ സ്റ്റേഷനില്‍ ഭീതി പരത്തിയത്.

അങ്കമാലി ഫയര്‍ഫോഴ്‌സും പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിരുന്നു.ടവറിന് മുകളില്‍ കയറി നിന്ന് അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഒടുവില്‍ ഫയര്‍ഫോഴ്‌സും റെയില്‍വേ പൊലീസും അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

Share this Article

Leave a Comment