ആലപ്പുഴ: കായംകുളത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവിന് ദാരുണാന്ത്യം. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ മകന്‍ അരവിന്ദ് (32) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
പുല്ലന്‍പാറയില്‍ വീട്ടില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. ശക്തമായ കാറ്റില്‍ ചേര്‍ത്തലയില്‍ ദേശിയ പാതയില്‍ മരം വീണു. അരുവിക്കര സര്‍ക്കാര്‍ ആശുപത്രിയുടെയും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും മതില്‍ തകര്‍ന്നു. അതിശക്തമായ മഴയാണ് ഇന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും പെയ്തത്.