Newsperseconds.com

വിഷുബമ്പര്‍ ഭാഗ്യക്കുറി; ഒന്നാം സമ്മാനം വിസി 490987 നമ്പറിന്; ആലപ്പുഴയിലെ ഏജന്റ് വിറ്റ ടിക്കറ്റ്

Capture

പന്ത്രണ്ട് കോടി സമ്മാന തുകയുള്ള വിഷുബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം വിസി 490987 നമ്പറിന് ലഭിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍, വിഎ 205272, വിബി 429992, വിസി 523085, വിഡി 154182, വിഇ 565485, വിജി 654490. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ ഇതുവരെ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്.

ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്‍കുന്ന (ആറു പരമ്പരകള്‍ക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിരുന്നത്. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വി.എ, വി.ബി, വി.സി, വി.ഡി, വി.ഇ, വി.ജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ബിആര്‍ 97-ാം വിഷു ബമ്പര്‍ ടിക്കറ്റ് വില്‍പ്പന.

250 രൂപ ടിക്കറ്റ് വിലയായി നിശ്ചയിച്ച് 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും വിഷു ബമ്പര്‍ നറുക്കെടുപ്പിനോടനുബന്ധിച്ച് നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന ഏജന്റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുത്.

Share this Article

Leave a Comment