ശക്തമായ മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായതില്‍ പ്രതിഷേധമറിയിച്ച് നടി കൃഷ്ണപ്രഭ. സബ്സിഡി വഴി ഓരോ വീട്ടിലും ഓരോ ബോട്ട് നല്‍കണമെന്ന ആവശ്യമാണ് പരിഹാസ രീതിയില്‍ നടി ഉന്നയിച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ പ്രതിഷേധിച്ചാണ് കൃഷ്ണപ്രഭയുടെ ഹാസ്യരൂപത്തിലുള്ള പ്രതികരണം. ഈ അവസ്ഥക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെയാണെന്നും സബ്സിഡി വഴി ഓരോ വീട്ടിലും ഓരോ ബോട്ട് നല്‍കണമെന്നുമാണ് കൃഷ്ണപ്രഭ കുറിച്ചത്.
കൃഷ്ണപ്രഭയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്,
ബഹുമാനപ്പെട്ട അധികാരികളോട്,കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കില്‍ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്.