Newsperseconds.com

സിപിഐഎം പലസ്തീന്‍ ഐക്യദാർഢ്യ പരിപാടിയിൽ ലീഗിൻ്റെ തീരുമാനം ഇന്ന്

Untitled design (6)

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ മുസ്ലീംലീഗിന്‍റെ നേതൃയോഗം ഇന്ന് ചേരും. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം ചേരുക. സിപിഐഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞതിനു പിന്നാലെ ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിരുന്നു.

അതേസമയം, ലീഗിൻ്റെ തീരുമാനത്തോടുളള അസംതൃപ്തി കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ചിരുന്നു. ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്നമാണ് പലസ്തീൻ വിഷയമെന്നും പിഎംഎ സലാം പ്രതികരിച്ചിരുന്നു. ഇ ടി മുഹമ്മദ് ബഷീറിൻ്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് എം കെ മുനീറും പ്രതികരിച്ചിരുന്നു. വിഷയത്തിൽ ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ കെ ബാലനും രംഗത്ത് വന്നിരുന്നു.

അതേസമയം, പലസ്തീൻ വിഷയത്തിൽ മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഐഎം ശ്രമിക്കുന്നത്.

Share this Article

Leave a Comment