കോഴിക്കോട് സൗത്ത് ബീച്ചില്‍ എട്ട് പേര്‍ക്ക് ഇടിമിന്നലേറ്റു. ബീച്ചില്‍ കച്ചവടം ചെയ്യുന്ന മത്സ്യബന്ധന തൊഴിലാളികളുള്‍പ്പെടെ എട്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഏഴു പേര് പ്രദേശ വാസികള്‍ തന്നെയാണ്. മറ്റൊരാള്‍ മീന്‍ വാങ്ങുന്നതിനായി ബീച്ചിലേക്കെത്തിയ പുതിയങ്ങാടി സ്വദേശിയാണ്.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മഴ ഇല്ലാതിരുന്ന സമയത്ത് വലിയ ശബ്ദത്തോടെ ഇടിമിന്നലുണ്ടാകുകയായിരുന്നു. മിന്നലില്‍ പരിക്കേറ്റ എട്ടു പേരെയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികത്സയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.