Newsperseconds.com

സപ്ലൈകോയില്‍ മുളകിനും എണ്ണയ്ക്കും വില കുറച്ചു

Capture

തിരുവനന്തപുരം: സപ്ലൈകോയില്‍ മുളകിനും എണ്ണയ്ക്കും വിലകുറച്ചു. എണ്ണയ്ക്ക് കിലോയ്ക്ക് ഒമ്പത് രൂപയും മുളകിന് അര കിലോയ്ക്ക് ഏഴ് രൂപയും കുറച്ചു. അരക്കിലോ മുളകിന്റെ പുതിയ വില 75 രൂപയായി. നേരത്തെ ഇത് 82 രൂപയായിരുന്നു. ഒരു ലിറ്ററിന് 145 രൂപയുള്ളത് 136 രൂപയായി. വിലക്കുറവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തെ സപ്ലൈകോയില്‍ സാധനങ്ങള്‍ ലഭിക്കാതിരുന്നതും വില കൂട്ടിയതും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

Share this Article

Leave a Comment