മാതാപിതാക്കൾ മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് വീടിന് തീയിട്ട യുവാവ്. ആലപ്പുഴ കാവാലം സ്വദേശി സുധീഷ് സുരേഷ് ആണ് സ്വന്തം വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പണം നൽകാതിരുന്ന മാതാപിതാക്കളെ ഇയാൾ ഭീഷണിപ്പെടുത്തുകയും ശേഷം കോടാലി കൊണ്ട് അലമാരി വെട്ടിപ്പൊളിക്കുകയും വീടിന് തീയിടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.