കൊച്ചി: സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് ഇന്ന് സ്‌കൂളുകള്‍ തുറക്കുകയാണ്. ജില്ലയിലെ എല്ലാ സ്‌കൂളുകളും കുട്ടികളെ വരവേല്‍ക്കാന്‍ അണിഞ്ഞാരുങ്ങി. മഴക്കാല ശുചീകരണങ്ങളടക്കം വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45 ന് എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കുന്ന പ്രവേശനോത്സവം രാവിലെ 8.45 ന് ആരംഭിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഓരോ സ്‌കൂളുകളിലും ഒരുക്കിയിരിക്കുന്നത്. 9.30 ന് സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്തും പത്ത് വര്‍ഷത്തിന് ശേഷമുള്ള പാഠപുസ്തക മാറ്റങ്ങളുമടക്കം ഈ അധ്യയന വര്‍ഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്.