Newsperseconds.com

എക്‌സിറ്റ് പോളിന് എതിരായിട്ടാണ് പലപ്പോഴും ഫലം വന്നിട്ടുള്ളത്; വടകര കൈവിടില്ലെന്ന് വിശ്വാസമുണ്ട്; കെ.കെ ശൈലജ

Capture

കണ്ണൂര്‍: കേരളക്കര ഉറ്റുനോക്കുന്നൊരു മണ്ഡലമാണ് വടകര. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ കെ.കെ ശൈലജ ടീച്ചറും പാലക്കാട്ട് വന്‍വിജയം നേടിയ ഷാഫി പറമ്പിലും തമ്മിലാണ് മത്സരം നടക്കുന്നത്. ടീച്ചറോടൊപ്പം ഒപ്പത്തിനൊപ്പം നിന്നാണ് ഷാഫിയും പ്രചരണപരിപാടികള്‍ നടത്തിയത്. എന്നാല്‍ വടകരയില്‍ വിജയമുണ്ടാവുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കെ.കെ ശൈലജ.

വടകരയില്‍ തോല്‍ക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് നടക്കാന്‍ പാടില്ലാത്ത ധ്രുവീകരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. എക്‌സിറ്റ് പോള്‍ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല. പലപ്പോഴും എക്‌സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളത്. പാര്‍ട്ടിയുടെ വിലയിരുത്തലില്‍ ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാവുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment