Newsperseconds.com

വോട്ടെണ്ണലിനായുള്ള സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ഉറപ്പാക്കി തൃശ്ശൂര്‍ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ

Capture

തൃശൂര്‍ ലോക്‌സഭാ മണ്ഡലം വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. എന്‍ജിനീയറിങ് കോളേജില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ചു. എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ഉറപ്പാക്കി. വിവിധ വോട്ടെണ്ണല്‍ ഹാളുകള്‍ സന്ദര്‍ശിച്ച് ഉപവരണാധികാരികള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കൗണ്ടിങ് ടേബിളുകള്‍, ഏജന്റുമാര്‍ക്കുള്ള ഇരിപ്പിടം, പോസ്റ്റല്‍ വോട്ടെണ്ണലിനുള്ള ടേബിള്‍ ക്രമീകരണങ്ങള്‍, ഇ.ടി.ബി.പി.എം.എസ്. വോട്ടെണ്ണല്‍ ക്രമീകരണം എന്നിവ വിലയിരുത്തി.

സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍ സംബന്ധിച്ച വിവരങ്ങളും വോട്ടെണ്ണല്‍ ദിനത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങളും വ്യക്തമാക്കി. പൊലീസ് സുരക്ഷ, സി.സി.ടി.വി ക്യാമറ തുടങ്ങിയവ പരിശോധിച്ചു. വോട്ടെണ്ണല്‍ പ്രക്രിയ സുതാര്യമായും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ജനറല്‍ ഒബ്സര്‍വര്‍ പി. പ്രശാന്തി, കൗണ്ടിങ് ഒബ്സര്‍വര്‍മാരായ മഹ്മൂദ് ഹസന്‍, ബേദേംഗ ബിശ്വാസ്, ഉപവരണാധികാരികള്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Share this Article

Leave a Comment