ദേശീയ തലത്തില്‍ ഞെട്ടിച്ച് ഇന്ത്യ മുന്നണി. പത്ത് വര്‍ഷത്തിനിടയില്‍ കാണാത്ത തരംഗമാണ് ഇന്ത്യമുന്നണി ഉണ്ടാക്കിയിരിക്കുന്നത്. അയോധ്യയില്‍ ബിജെപി പിന്നില്‍. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപിയുടെ ലല്ലു സിങ്ങ് പിന്നില്‍. വാരാണസിയില്‍ 5000 വോട്ടുകള്‍ക്ക് പിന്നില്‍. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍ എസ്പിക്ക് ലീഡ്. തമിഴ്‌നാട്ടിലെ ഡിണ്ടിഗല്ലിലും മധുരയിലും സിപിഐഎം മുന്നില്‍. കേരളത്തില്‍ യുഡിഎഫിന് മുന്നേറ്റം. വടകരയില്‍ ശൈലജ ടീച്ചറെ പിന്നിലാക്കി ഷാഫി പറമ്പില്‍ കുതിച്ചു പായുന്നു. തിരുവനന്തപുരത്ത് 3522 വോട്ടുകള്‍ക്ക് ശശി തരൂര്‍ മുന്നില്‍. വയനാട്ടില്‍ രാഹുല്‍ഗാന്ധി മുന്നിലെത്തി നില്‍ക്കുന്നു. ആസാമിലും ഗുജറാത്തിലും കോണ്‍ഗ്രസ് നാലിടങ്ങളില്‍ മുന്നില്‍.
ഇന്ത്യ മുന്നണി കുതിച്ചോടുന്നു; അയോധ്യയില്‍ ബിജെപി പിന്നില്‍; വടകരയില്‍ ശൈലജ ടീച്ചറെ പിന്നിലാക്കി ഷാഫി പറമ്പില്‍
- Related News
- Latest News