Newsperseconds.com

തൃശ്ശൂരില്‍ സുരേഷ്‌ഗോപിയുടെ ലീഡ് 25,000 കടന്നു; താമരയെ തൊടാനാവാതെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍

Capture

സംസ്ഥാനത്ത് തൃശ്ശൂര്‍ മണ്ഡലത്തില്‍ സുരേഷ്‌ഗോപിയുടെ കുതിച്ചോട്ടം. തൃശ്ശൂരില്‍ സുരേഷ്‌ഗോപി അടിച്ചുകേറുന്നു. ഇത്തവണ തൃശ്ശൂര്‍ സുരേഷ്‌ഗോപി എടുക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. 25,000 വോട്ടുകള്‍ക്കാണ് സുരേഷ്‌ഗോപി ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സീറ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൃശ്ശൂര്‍. എല്‍ഡിഎഫ് ഒരു സീറ്റില്‍ മാത്രമാണുള്ളത്. കേരളത്തില്‍ എല്‍ഡിഎഫിന് ആലത്തൂരില്‍ 7000 ലീഡ് കടന്നു. കണ്ണൂരില്‍ എം വി ജയരാജനെ പിന്നിലാക്കി പിണറായിയുടെ മണ്ഡലത്തില്‍ കെ സുധാകരന്‍ 12245 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവനന്തപുരത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് രണ്ടായിരത്തിലേക്ക് കടക്കുകയാണ്.

Share this Article

Leave a Comment