Newsperseconds.com

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ ലീഡ് ഉയര്‍ത്തി കെ സുധാകരന്‍

Capture

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ലീഡ് ചെയ്യുന്നു. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കെ സുധാകരന്‍ ഏറെ മുന്നിലാണ്. സംസ്ഥാനത്ത് ആകെ യുഡിഎഫ് തരംഗം നിലനില്‍ക്കുന്നു.ഇടത് കോട്ടകളില്‍ യുഡിഎഫിന്റ ശക്തമായ തേരോട്ടമാണ് കാണുന്നത്. ലീഡ് നില നിലനിര്‍ത്താന്‍ കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് കണ്ണൂര്‍. 22871 വോട്ടുകള്‍ക്കാണ് സുധാകരന്റെ കുതിപ്പ്. കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന വിജയമായിരിക്കും സുധാകരന്റേത്. എല്‍ഡിഎഫിന് നിലവില്‍ ആലത്തൂര്‍ മാത്രമാണുള്ളത്. വടകരയില്‍ 32000 വോട്ടുകള്‍ക്ക് ഷാഫി പറമ്പില്‍ കുതിച്ചുയരുകയാണ്. കേരളത്തില്‍ കനല്‍ത്തരിയായി ആലത്തൂരില്‍ കെ.രാധാകൃഷ്ണന്‍.

Share this Article

Leave a Comment