Newsperseconds.com

കേരളത്തില്‍ യുഡിഎഫ് തരംഗം; വടകരയില്‍ തിളങ്ങി ഷാഫി പറമ്പില്‍; തൃശ്ശൂരില്‍ സുരേഷ്‌ഗോപിയുടെ വിളയാട്ടം

Newww

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം കേരളത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ ബിജെപി ലീഡ് നിലനിര്‍ത്തുകയാണ്. സുരേഷ്‌ഗോപി തൃശ്ശൂരില്‍ ആഞ്ഞടിക്കുകയാണ്. തിരുവനന്തപുരത്ത് രാജീവ്ചന്ദ്രശേഖറും മുന്നില്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കെ സുധാകരന്‍ വിജയമുറപ്പിച്ചിരിക്കുകയാണ്. കേരളക്കര ഉറ്റുനോക്കിയ വടകര മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ 36000 വോട്ടുകള്‍ക്ക് ലീഡ് തുടരുകയാണ്.

കൊല്ലത്ത് എന്‍കെ ചന്ദ്രന്റെ ഭൂരിപക്ഷം 40000 കടന്നു. തൃശ്ശൂരില്‍ വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തി പോവുകയാണ് സുരേഷ്‌ഗോപി. യുഡിഎഫ് 16 ഇടത്തും എല്‍ഡിഎഫ് രണ്ടിടത്തും എന്‍ഡിഎ രണ്ടിടത്തുമാണ് മുന്നിട്ടു നില്‍ക്കുന്നത്. കോഴിക്കോട് എം കെ രാഘവന്‍ 83,000 കടന്നു. എറണാകുളത്ത് ഹൈബി ഈഡന്‍ വിജയമുറപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ ഒരു ലക്ഷം വോട്ട് പിന്നിട്ടു. കേരളത്തില്‍ ബിജെപി അക്കഔണ്ട് തുറക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. തൃശ്ശൂരില്‍ ആദ്യം മുതല്‍ സുരേഷ്‌ഗോപി തിളങ്ങി നില്‍ക്കുകയാണ്.

Share this Article

Leave a Comment