Newsperseconds.com

യുഡിഎഫിന് കുതിപ്പ്, ഇടതിന് കിതപ്പ്; രണ്ടിടത്ത് എന്‍ഡിഎ; കേരളത്തില്‍ ഭരണവിരുദ്ധ വികാരമോ?

Capture

തിരുവനന്തപുരം: വോട്ടെണ്ണല്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ യുഡിഎഫ് കുതിപ്പ് തുടരുകയാണ്. അതേ സമയം രണ്ട് സീറ്റെങ്കിലും ഒപ്പിക്കാന്‍ എല്‍ഡിഎഫ് കിതച്ചോടുകയാണ്. 17 മുതല്‍ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. എന്‍ഡിഎയുടെ രണ്ട് സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. തിരുവനന്തപുരത്ത് രാജീവ്ചന്ദ്രശേഖറും തൃശ്ശൂരില്‍ സുരേഷ്‌ഗോപിയും മുന്നിട്ട് നില്‍ക്കുകയാണ്. തുടക്കം മുതല്‍ ലീഡ് നില ഉയര്‍ത്തിയാണ് തൃശൂരില്‍ സുരേഷ് ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാന്‍ വി എസ് സുനില്‍ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രെന്റാണ് ബിജെപിയുടെ മുന്നേറ്റം. അതേസമയം എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍ രണ്ടാമതുള്ളതൊഴിച്ചാല്‍ ബാക്കി 17 മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്താണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. തിരുവനന്തപുരത്തും എന്‍ഡിഎ കനത്ത പോരാട്ടമാണ് നടത്തുന്നത്. രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്യുന്നത് ശശി തരൂരിന് വെല്ലുവിളിയാകുന്നുണ്ട്. വടകരയില്‍ ഷാഫി പറമ്പില്‍ ലീഡ് നിലയില്‍ മുന്നിലെത്തിയതോടെ കെ കെ ശൈലജ രണ്ടാമതായി.

Share this Article

Leave a Comment