Newsperseconds.com

ആറ്റിങ്ങലില്‍ സസ്‌പെന്‍സ് ത്രില്ലര്‍; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ് മുന്നേറുന്നു

Capture

ആറ്റിങ്ങലില്‍ അവസാനറൗണ്ട് വോട്ടെണ്ണുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ് മുന്നേറുന്നു. 1534 വോട്ടുകള്‍ക്കാണ് വി ജോയ് മുന്നില്‍. എല്‍ഡിഎഫിന് ഇതുവരെ ലഭിച്ചത് കേരളത്തില്‍ ആലത്തൂര്‍ മണ്ഡലം മാത്രമാണ്. ആറ്റിങ്ങലില്‍ ഓരോ സെക്കന്റിലും ലീഡ് നില മാറിമറിയുകയാണ്. ആറ്റിങ്ങലില്‍ അടൂര്‍പ്രകാശിന് അടിതെറ്റുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആറ്റിങ്ങലില്‍ ഇനി 60000 വോട്ടുകള്‍ എണ്ണാനുണ്ടെന്നാണ് അറിയുന്നത്. ബിജെപിയുടെ വി മുരളീധരന്‍ മൂന്നാം സ്ഥാനത്ത് തന്നെയാണ്. ആറ്റിങ്ങലിലെ ത്രികോണ മത്സരത്തില്‍ ആര് ജയിക്കുമെന്നാണ് കേരളം ഇപ്പോള്‍ കാത്തിരിക്കുന്നത്.

ആലത്തൂരില്‍ അവസാന റൗണ്ട് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ 20,143 വോട്ടുകളുടെ ലീഡാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരമുള്ളത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും മൂന്നാം സ്ഥാനാത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഡോ. ടി.എന്‍ സരസുവുമാണ്.

 

Share this Article

Leave a Comment