Newsperseconds.com

തൃശൂരില്‍ സംഘടനാ രംഗത്ത് വലിയ പാളിച്ചയുണ്ടായി; മുരളീധരനെ തിരിച്ചുകൊണ്ടുവരും; കെ.സുധാകരന്‍

Capture

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ഉണ്ടായ പരാജയത്തില്‍ ഇനി രാഷ്ട്രീയരംഗത്ത് നിന്ന് മാറിനില്‍ക്കുമെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെപിസിസി പ്രസിഡന്റെ കെ. സുധാകരന്‍. മുരളീധരനെ വന്ന് കാണേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്നാണ് സുന്ദര്‍ശനത്തിനു ശേഷം സുധാകരന്‍ പറഞ്ഞത്. മുരളീധരനെ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുരളീധരനെ തിരിച്ചുകൊണ്ടുവരും. തൃശൂരില്‍ സംഘടനാ രംഗത്ത് വലിയ പാളിച്ചയാണുണ്ടായത്. അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. പൊതുരംഗത്തുനിന്ന് മാറി നില്‍ക്കുമെന്ന് മുരളി പറഞ്ഞത് അദ്ദേഹത്തിന്റെ വികാരമാണ്. അത് ഞങ്ങള്‍ക്ക് മനസ്സിലാകും. വടകരയില്‍ നിന്ന് മുരളിയെ തൃശൂരിലേക്ക് കൊണ്ടുപോയത് തെറ്റായ തീരുമാനം അല്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പരാജയത്തിനു ശേഷം മാധ്യമങ്ങളോടോ കോണ്‍ഗ്രസ് നേതാക്കളോടോ ഫോണില്‍പോലും സംസാരിക്കാന്‍ മുരളീധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തയ്യാറായിരുന്നില്ല. വടകരയില്‍ തന്നെ മത്സരിച്ചാല്‍ മതിയായിരുന്നുവെന്നും തൃശൂരില്‍ തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. വടകരയില്‍ നിന്നിരുന്നെങ്കില്‍ ജയിക്കുമായിരുന്നു. തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കള്‍ ആരുമെത്തിയില്ലെന്നും സംഘടനാ തലത്തില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നുമായിരുന്നു മുരളീധരന്റെ ആരോപണം.

Share this Article

Leave a Comment