Newsperseconds.com

കോഴിക്കോട് കോന്നാട് ബീച്ചിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു

Addd

കോഴിക്കോട്: കോന്നാട് ബീച്ചിന് സമീപം ഓടുന്ന കാറിനു തീപിടിച്ച് അപകടം. ഡ്രൈവര്‍ വെന്തുമരിച്ചു. ചേളന്നൂര്‍ കുമാരസ്വാമി സ്വദേശി മോഹന്‍ദാസാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ട ട്രാഫിക് പോലീസ് വാഹനത്തെ പിന്തുടര്‍ന്നു വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റോഡിന്റെ സൈഡ് ചേര്‍ന്ന് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.

തീപിടിച്ച കാര്‍ നിര്‍ത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

Share this Article

Leave a Comment