തൃശ്ശൂര്‍: തൃശ്ശൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാകുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.മുരളീധന്റെ പരാജയത്തിന് പിന്നലെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും പോസ്റ്റര്‍ ഒട്ടിക്കലും വാക്ക്തര്‍ക്കങ്ങളും മുറുകുന്നത്. കെ മുരളീധരന്റെ അനുയായിയെ കൈയ്യേറ്റം ചെയ്‌തെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഡിസിസി ഓഫീസില്‍ കെ മുരളീധരന്‍ അനുകൂലികളും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ഇന്ന് വൈകിട്ട് ഡിസിസി സെക്രട്ടറി സജീവന്‍ കുര്യച്ചിറയെ ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിന് പിന്നാലെയായിരുന്നു സംഭവം. സജീവന്‍ കുര്യച്ചിറ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുന്നുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് കെ മുരളീധരന്‍ അനുകൂലികള്‍ സംഘടിച്ചെത്തിയത്. സജീവന്‍ കുര്യച്ചിറയുടെ പൊട്ടുക്കരഞ്ഞുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയില്‍ ചേരിപ്പോരിന് കളമൊരുക്കിയത്.