Newsperseconds.com

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കത്രിക കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Capture

വയനാട് മൂലങ്കാവ് ഗവണ്‍മെന്റ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കത്രിക കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. പത്താം ക്ലാസ് വിദ്യാര്‍ഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്. വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി ശബരിനാഥന്റെ ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ ഉച്ചയോടെയാണ് മൂലങ്കാവ് സ്‌കൂളില്‍ പത്താംക്ലാസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ശബരിനാഥനെ ക്ലാസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ഒരു ചെവിയില്‍ കമ്മല്‍ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ തുളഞ്ഞുകയറിയ കമ്മല്‍ ആശുപത്രിയില്‍ എത്തിയാണ് പുറത്തെടുത്തത്. വിദ്യാര്‍ത്ഥിയെ ആദ്യം നായ്ക്കട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത് അധ്യാപകരാണ്. ബന്ധുക്കളെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രാത്രിയില്‍ വന്ന ഡ്യൂട്ടി ഡോക്ടര്‍ മതിയായ ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും പരിക്ക് ഗുരുതരമായിട്ടും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Share this Article

Leave a Comment