Newsperseconds.com

കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 മുതല്‍ ജൂലൈ 25 വരെ

Capture

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. ജൂലൈ 25 നാണ് സഭാ സമ്മേളനം അവസാനിക്കുക. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷന്‍ ഉണ്ടാകും. ലോക കേരള സഭ ജൂണ്‍ 13,14,15 തീയതികളില്‍ നടക്കും. ഈ ദിവസങ്ങളില്‍ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ ഉത്തരം നല്‍കണമെന്ന് റൂളിംഗ് നല്‍കിയതായും സ്പീക്കര്‍ അറിയിച്ചു.

പഞ്ചായത്ത് രാജ് ബില്‍ സഭയില്‍ എത്തും. ലോക കേരള സഭയില്‍ എല്ലാവരും പങ്കെടുക്കണം. ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശവാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ ആദ്യ ദിവസം സഭയില്‍ അവതരിപ്പിക്കുമെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.

Share this Article

Leave a Comment