നാളെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ആര്‍ പി ഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്ക് ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ഒപ്പം ഇന്ത്യയെ കൂടുതല്‍ വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതില്‍ വിജയിക്കാനാവട്ടെ എന്ന് ആംശസിക്കുകയും ചെയ്തു. ചരിത്രപരമായ മൂന്നാം ടേമിലേക്കുള്ള പ്രശംസനീയമായ വിജയത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ഏറ്റവും വലിയ ജനാധിപത്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുകൊണ്ടേയിരിക്കുമെന്ന് ആശംസിക്കുകയും ചെയ്തു. മോദിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റു മന്ത്രിമാര്‍ക്കും ആര്‍.സി രാജീവ്ദാസ് അഭിനന്ദനങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യ വൈകവരിച്ച പുരോഗതിയും വികസനവുമെല്ലാം കൂടുതല്‍ മികവോടെ ഇനിയുള്ള അഞ്ച് വര്‍ഷക്കാലം ഉണ്ടായിരിക്കുമെന്നുറപ്പാണ്. ജനങ്ങളില്‍ നിന്ന് മോദിക്ക് ലഭിച്ച അത്ഭുതകരമായ സ്‌നേഹവും വിശ്വാസവുമാണ് ഈ ഭരണത്തുടര്‍ച്ചക്ക് കാരണം. ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മേലുള്ള വിശ്വാസം തന്നെയാണ് വോട്ടായി മാറിയതെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ നയങ്ങളാണ് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും അധികാരമേല്‍ക്കുന്നതോടെ വിദേശ നിക്ഷേപകര്‍ക്കിടയിലും കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് സഹായകമാകും. നാളെ വീണ്ടും മോദി അധികാരത്തിലെത്തുന്നതോടെ
ഇന്ത്യന്‍ ജനതയില്‍ കൂടുതല്‍ പ്രതീക്ഷ വിരിയുകയാണ്. ഇനിയുള്ള അഞ്ച് വര്‍ഷക്കാലവും പുരോഗതിയുടെ പടവുകള്‍ താണ്ടി ഇന്ത്യ മഹാരാജ്യത്തെ ഉന്നതിയിലെത്തിക്കാന്‍ മോദിക്ക് സാധിക്കട്ടെയെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. അതോടൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന ട്രഷറര്‍ ഷെരീഫ് ബാബു, സംസ്ഥാന സെക്രട്ടറി സുനില്‍ മന്നത്ത് എന്നിവരും നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ചു.