Newsperseconds.com

കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു

Capture

തൃശൂര്‍: കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ബസിടിച്ച് തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ തകര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ആരുടെയും പരിക്ക് സാരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്ളോര്‍ ബസ് ആണ് പ്രതിമയ്ക്കുമേല്‍ ഇടിച്ചുകയറിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Share this Article

Leave a Comment