കുന്നംകുളം: കുന്നംകുളത്ത് 26 കാരന്‍ മരിച്ചതില്‍ ദുരൂഹത. ചെറുവത്താനി അമ്മാട്ട് വീട്ടില്‍ രവിയുടെ മകന്‍ വിഷ്ണു ( 26 )വാണ് മരിച്ചത്. രാത്രി 9 മണിയോടെയാണ് മൂന്ന് യുവാക്കള്‍ സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞ് വിഷ്ണുവിനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ എത്തിച്ചതെങ്കിലും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. ഇത് മനസ്സിലാക്കിയ ഡോക്ടര്‍ മരിച്ചിട്ട് ഏറെ നേരമായെന്ന് പറഞ്ഞതോടെ യുവാക്കള്‍ ആശുപത്രിയില്‍ അക്രമം അഴിച്ച് വിട്ടു.
കുന്നംകുളം പോലീസെത്തി സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 26 കാരനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാകാം മര്‍ദ്ദനത്തില്‍ കലാശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിച്ചിരിക്കുകയാണ് .