Newsperseconds.com

കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും, ഏതു വകുപ്പ് ലഭിക്കണം എന്നതില്‍ ആഗ്രഹമില്ല; സുരേഷ്‌ഗോപി

Capture

ന്യൂഡല്‍ഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്നും ഏതു വകുപ്പ് ലഭിക്കണം എന്നതില്‍ ആഗ്രഹമില്ലെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം. കേരളത്തിനും തമിഴ്‌നാടിനും വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. ഏത് വകുപ്പ് എന്നതില്‍ ഒരാഗ്രവുമില്ല. എംപിക്ക് എല്ലാ വകുപ്പിലും ഇടപെടാം. സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നതയുണ്ടാക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ജോര്‍ജ് കുര്യന്‍ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാന്‍ സാധിക്കും. സഹമന്ത്രിസ്ഥാനം പോലും വേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും. അത് മുടക്കാതിരുന്നാല്‍ മതി.- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്ന് 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. ശക്തമായ ത്രികോണമത്സരമായിരുന്നു നടന്നത്. മൂന്നാം മോദി സര്‍ക്കാരിലേക്ക് 51-ാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം.

Share this Article

Leave a Comment