Newsperseconds.com

സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാന്‍ സാധ്യത; നിലവില്‍ കിലോയ്ക്ക് 400 രൂപ

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാന്‍ സാധ്യത. നിലവില്‍ പന്നിയിറച്ചിക്ക് കിലോയ്ക്ക് 400 രൂപയാണ് വില. ഇത് 500 രൂപയാകാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി കിട്ടാനില്ല. ഇതിന് പുറമെ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല്‍ പന്നിയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകും.

അതിര്‍ത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം മെയ് 15 മുതല്‍ മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പന്നിവരവ് തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പിടിപെട്ടവയുമുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Share this Article

Leave a Comment