കാന്‍ ചലച്ചിത്ര മേളയില്‍ ബഹുമതി നേടിയ ചലച്ചിത്ര താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നു. ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്, അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂണ്‍,അസീസ് നെടുമങ്ങാട് എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന് ആദരിക്കും.
ഈ മാസം 13 വൈകുന്നേരം 3.30 ന് തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് ചടങ്ങ്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും. Pierre Angenieux Excellens in cinematography എന്ന ബഹുമതിയാണ് സന്തോഷ് ശിവന് കാന്‍ ഫെസ്റ്റിവലില്‍ ലഭിച്ചത്. കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയ പായല്‍ കപാഡിയ സംവിധാനം ചെയ്ത All we Imagine As Light എന്ന സിനിമക്കാണ് കാന്‍ ചലച്ചിത്രമേളയില്‍ അംഗീകാരം ലഭിച്ചത്.