കല്‍പറ്റ: രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വയനാട്ടില്‍ ജയിച്ചതിന് ശോഷം ആദ്യമായാണ് വോട്ടര്‍മാരെ കാണാന്‍ രാഹുല്‍ഗാന്ധി എത്തുന്നത്. മലപ്പുറം എടവണ്ണയിലും വയനാട് കല്‍പ്പറ്റയിലും ഗംഭീര റോഡ് ഷോയും സ്വീകരണവുമാണ് ഒരുക്കിയിരിക്കുന്നത്. വയനാട്ടിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധിക്ക് ഒപ്പം പ്രിയങ്കാ ഗാന്ധിയും ഇന്ന് മണ്ഡലത്തിലെത്തുമെന്നാണ് വിവരം. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയം നേടിയത്.
രാവിലെ മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ യുഡിഎഫ് നല്‍കുന്ന സ്വീകരണ യോഗത്തില്‍ ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാഹുല്‍ഗാന്ധി കല്‍പ്പറ്റയിലെത്തുക. ആയിരക്കണക്കിന് പ്രവര്‍കരാണ് സ്വീകരണം നല്‍കാന്‍ എത്തുക. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിക്ക് ഒപ്പം മണ്ഡലത്തില്‍ എത്തുമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. രാഹുല്‍ രാജിവെക്കുന്നതോടെ വരുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണ് പ്രിയങ്കയുടെ വരവ്. തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും പ്രഖ്യാപനങ്ങള്‍ എന്താകുമെന്ന് അറിയാനാണ് വയനാടും സംസ്ഥാനവും കാത്തിരിക്കുന്നത്.