Newsperseconds.com

കൊച്ചിയില്‍ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ യാത്രക്കാര്‍ മര്‍ദിച്ചവശയാക്കി ബീച്ചില്‍ തള്ളി

Capture

കൊച്ചി: വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ യാത്രക്കാര്‍ മര്‍ദിച്ചവശയാക്കി ബീച്ചില്‍ തള്ളി. കുഴുപ്പിള്ളി ചെറുവൈപ്പ് കിഴക്കു തച്ചാട്ടുതറ ജയയ്ക്കാണ് (38) ഗുരുതരമായി പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ചാത്തങ്ങാട് ബീച്ചിലാണ് സംഭവം.

ആക്രമണം നടത്തിയ 3 പേര്‍ ജയയുടെ മൊബൈലും തട്ടിയെടുത്തു കടന്നുകളഞ്ഞു. മര്‍ദനത്തില്‍ ജയയുടെ 3 വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ട്. നട്ടെല്ലിനും ശ്വാസകോശത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തു. കട്ടികൂടിയ എന്തോ വസ്തു ഉപയോഗിച്ചു മര്‍ദിച്ചതായാണു സൂചനയെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്.

Share this Article

Leave a Comment