Newsperseconds.com

ഇരുചക്ര വാഹനം സൈഡ് വീല്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് 15000 രൂപ വരെ സബ്സിഡി

Capture

തിരുവനന്തപുരം: സ്വന്തമായി സ്‌കൂട്ടര്‍ വാങ്ങി സൈഡ് വീല്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ചലനപരിമിതി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായി 15,000 രൂപ വരെ സബ്‌സിഡി അനുവദിക്കുന്നു.

അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം വാങ്ങിയതിന്റെയും സൈഡ്വീല്‍ ഘടിപ്പിച്ചതിന്റെയും ബില്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ആര്‍.സി ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ ഒന്ന്, രണ്ട് പേജുകള്‍, ലൈസന്‍സ് / ലേണേഴ്‌സ് ലൈസന്‍സ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 31ന് വൈകിട്ട് അഞ്ചിനു മുന്‍പായി മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share this Article

Leave a Comment