Newsperseconds.com

ആലപ്പുഴയില്‍ പക്ഷിപ്പനി വ്യാപിക്കുന്നു; ജാഗ്രതാനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍

Capture

ആലപ്പുഴ: ചേര്‍ത്തല നഗരസഭയിലും കഞ്ഞിക്കുഴി പഞ്ചായത്തിലും പക്ഷിപ്പനി സംശയിക്കുകയും മുഹമ്മ പഞ്ചായത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തതിനാല്‍ ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാനിര്‍ദേശം. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല നഗരസഭ, കുമരകം, അയ്മനം, ആര്‍പ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂര്‍, മാരാരിക്കുളം വടക്ക്, ആലപ്പുഴ നഗരത്തിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്‌ബോളി എന്നീ വാര്‍ഡുകള്‍, പട്ടണക്കാട്, വയലാര്‍, ചേന്നം പള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടി.വി. പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രതാ മേഖലയിലുള്‍പ്പെടുന്ന പ്രദേശങ്ങള്‍. ജാഗ്രതാനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു.

ഫാമിലും പരിസരത്തും പുറമേനിന്നു വാഹനങ്ങള്‍, വ്യക്തികള്‍ പ്രവേശിക്കാതെ സൂക്ഷിക്കുക. അവശ്യഘട്ടങ്ങളില്‍ ശരിയായ രീതിയില്‍ അണുനാശനം നടത്തിയ വാഹനങ്ങള്‍, ഉപകരണങ്ങള്‍ മാത്രം അനുവദിക്കുക. ഫാമില്‍നിന്നു പുറത്തുപോകുന്ന വാഹനങ്ങളും അണുമുക്തമാക്കണം. പുറമേ നിന്നുള്ള മറ്റു പക്ഷിമൃഗാദികള്‍ ഫാം പരിസരത്തു പ്രവേശിക്കാതെ സൂക്ഷിക്കണം. ഫാമില്‍ ജോലിചെയ്യുന്നവര്‍ കൈയുറ, മുഖാവരണം, ഗംബൂട്ട് എന്നിവ ധരിക്കുകയും അണുനാശിനിയുപയോഗിച്ച് വ്യക്തിശുചിത്വം ഉറപ്പാക്കുകയും വേണം. ഫാം നടത്തുന്നവര്‍ മറ്റു പക്ഷിഫാമുകളോ സങ്കേതങ്ങളോ സന്ദര്‍ശിക്കരുതെന്ന് മുന്നറിയിപ്പുണ്ട്.

 

Share this Article

Leave a Comment