Newsperseconds.com

പുതിയ വീട്ടില്‍ താമസിക്കണമെന്ന സ്വപ്‌നം ബാക്കി വെച്ച് യാത്രയായി; കല്ല്യാണത്തിന് ഇനി കുറച്ചു നാളുകള്‍; കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച സ്റ്റെഫിന്റെ മരണത്തില്‍ കണ്ണീരണിഞ്ഞ് ബന്ധുക്കളും നാട്ടുകാരും

Untitled 1

കോട്ടയം: കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബുവിന്റെ മരണത്തില്‍ കണ്ണീരണിഞ്ഞ് ബന്ധുക്കളും നാട്ടുകാരും. അടുത്ത മാസം അവധിക്കു വരാനിരിക്കെയാണ് ദുരന്തവാര്‍ത്ത എത്തിയത്. അടുത്തമാസം നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് വേണ്ടിയാണ് സ്റ്റെഫിന്‍ നാട്ടില്‍ വരാനിരുന്നത്. നിലവില്‍ വാടകയ്ക്കാണ് സ്റ്റെഫിനും കുടുംബവും താമസിക്കുന്നത്. വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. അതിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് യുവാവിന്റെ വിയോഗം.

പുതിയ വീട്ടിലേക്ക് താമസം മാറിയതിന് ശേഷം സ്റ്റെഫിന്റെ വിവാഹം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. വിവാഹം ഉറപ്പിച്ച് കല്യാണത്തിന് നാളെണ്ണിക്കഴിയവെയാണ് സന്തോഷം നിറഞ്ഞുനിന്ന വീട്ടിലേക്ക് ദുരന്തവാര്‍ത്ത എത്തിയത്. ആറുമാസം മുന്‍പാണ് സ്റ്റെഫിന്‍ നാട്ടില്‍ വന്നത്. കഴിഞ്ഞ ദിവസം രാത്രി വരെ സ്റ്റെഫിന്‍ അമ്മയെ വിളിച്ചിരുന്നു.

Share this Article

Leave a Comment