Newsperseconds.com

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിക്കാരിയായ പെണ്‍കുട്ടി ഡല്‍ഹിയിലെന്ന് സൂചന

Capture

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി ഡല്‍ഹിയിലെന്ന് സൂചന ലഭിച്ചതായി പൊലീസ്. പെണ്‍കുട്ടി അവസാനമായി അപ്ലോഡ് ചെയ്ത വീഡിയോ ഡല്‍ഹിയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസമായിട്ട് ജോലി സ്ഥലത്തേക്ക് വരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. പിന്നീടാണ് വീട്ടുകാര്‍ക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ത്തി പെണ്‍കുട്ടിയുടെ വീഡിയോ പുറത്തു വന്നത്. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് വീഡിയോ ഇട്ടത് ഡല്‍ഹിയില്‍ നിന്നെന്ന സൂചന പൊലീസിന് ലഭിച്ചത്. പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഭര്‍ത്താവ് രാഹുലിനെതിരെ പറഞ്ഞതെല്ലാം വീട്ടുകാരുടെ സമ്മര്‍ദ്ദത്തിലാണെന്നും പറഞ്ഞതെല്ലാം കള്ളമാണെന്നും കഴിഞ്ഞ ദിവസം യുവതി വെളിപ്പെടുത്തിയിരുന്നു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ രംഗത്തെത്തിയിരുന്നു. മെയ് 28ന് ശേഷം ഒരാഴ്ചയായി ഓഫീസില്‍ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാവാം എന്നും സഹോദരന്‍ പറഞ്ഞിരുന്നു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് യുവതിയുടെ അമ്മ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്ന് പറഞ്ഞ് ഇവര്‍ വീഡിയോയിലൂടെ രംഗത്തെത്തിയത്. താന്‍ സുരക്ഷിതയാണ്. സമ്മര്‍ദ്ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. എന്തുകൊണ്ടാണ് മുമ്പ് ഭര്‍ത്താവിനെതിരെ അങ്ങനെ പറയേണ്ടി വന്നതെന്ന് നേരത്തെ പറഞ്ഞതാണ്. സമ്മര്‍ദ്ദം താങ്ങാന്‍ പറ്റുന്നതിന് അപ്പുറമായത് കൊണ്ടാണ് യുട്യൂബില്‍ വീഡിയോ പങ്കുവെക്കുന്നതെന്നും യുവതി പറഞ്ഞിരുന്നു.

Share this Article

Leave a Comment