Newsperseconds.com

തൃശൂര്‍ ഡിസിസി പ്രസിഡന്റായി വികെ ശ്രീകണ്ഠന്‍ എംപി ഇന്ന് ചുമതലയേല്‍ക്കും

Capture

തൃശൂര്‍: തൃശൂര്‍ ഡിസിസി പ്രസിഡന്റായി വികെ ശ്രീകണ്ഠന്‍ എംപി ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ചുമതലയേറ്റെടുക്കുക. 3 മണിക്ക് ബ്ലോക്ക് പ്രസിഡന്റുമാരുടെയും ജില്ലയിലെ കെപിസിസി-ഡിസിസി ഭാരവാഹികളുടെയും നേതൃയോഗം ഡിസിസിയില്‍ വിളിച്ചിട്ടുണ്ട്. കെ മുരളീധരന്റെ കനത്ത തോല്‍വിക്ക് പിന്നാലെ ഡിസിസിയില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സന്റിനോടും കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെട്ടത്.

 

Share this Article

Leave a Comment