Newsperseconds.com

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ്; വീഡിയോ ഇട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്ന് യുവതി; ഒരാഴ്ചയോളം താമസിച്ചത് കാഠ്മണ്ഡുവില്‍

Capture

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസിലെ യുവതി കാഠ്മണ്ഡുവില്‍. സ്വന്തം ഇഷ്ടപ്രകാരമാണ് വീഡിയോ ഇട്ടതെന്നും മാതാപിതാക്കളെ കാണാന്‍ താത്പര്യമില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. വടക്കേകര പോലീസിന് മൊഴി നല്‍കിയ യുവതി വ്യാഴാഴ്ച രാത്രി തന്നെ ഡല്‍ഹിക്ക് മടങ്ങിയിരുന്നു. ഡല്‍ഹിയിലും കാഠ്മണ്ഡുവിലുമായാണ് യുവതി ഒരാഴ്ചയോളം താമസിച്ചത്.

കഴിഞ്ഞ 28 ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ യുവതി അവിടെ നിന്നും കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു. കാഠ്മണ്ഡുവില്‍ ഭര്‍ത്താവ് രാഹുല്‍ ഒപ്പമുണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നു. 28 ന് ശേഷം ഡല്‍ഹി, കാഠ്മണ്ഡു എന്നിവടങ്ങളിലായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. വീട്ടുകാരെ തത്ക്കാലം കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു യുവതിയുടെ പ്രതികരണം.വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ടത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയെടുത്തതിന് ശേഷം പൊലീസ് യുവതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. അതിന് ശേഷം ഡല്‍ഹിക്ക് മടങ്ങിയ യുവതി ഇന്നലെ തന്നെ കാഠ്മണ്ഡുവില്‍ എത്തി എന്നാണ് വിവരം.

Share this Article

Leave a Comment