തൃശ്ശൂര്‍: തൃശ്ശൂരിലും പാലക്കാടും ഇന്നും നേരിയ ഭൂചലനം. ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാല് സെക്കന്റ് വരെ നീണ്ടുനിന്ന ഭൂചനലമാണ് അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. വലിയ ഇടിമുഴക്കത്തോട് കൂടിയുള്ള പ്രകമ്പനമാണുണ്ടായത്. ഭൂചലനത്തില്‍ ഇതു വരെ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തൃശ്ശൂരിലും പാലക്കാടും ഇന്നും നേരിയ ഭൂചലനം; ജാഗ്രത നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം
- Related News
- Latest News