പാലക്കാട്: തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയ സംഭവത്തില്‍ വാഹനമുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനമോടിച്ച ഇയാളുടെ മകന്‍ അലന്‍ ഒളിവിലാണ്. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
അതേ സമയം, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് എസ്‌ഐ ശശി പറഞ്ഞു. വാഹനമിടിപ്പിച്ചത് മനപ്പൂര്‍വ്വമാണ്. എസ്‌ഐയെ മനപൂര്‍വം വാഹനം ഇടിപ്പിക്കുകയായിരുന്നു. എസ്‌ഐയുടെ ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കിയെന്നും സിഐ പറഞ്ഞു. വാഹനത്തില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ദുരൂഹ സാഹചര്യത്തിലാണ് സംഘത്തെ കണ്ടതെന്ന് സിഐ പറഞ്ഞു. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.