തൃശൂര്‍: തൃശൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചനലത്തില്‍ പലയിടത്തും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഭൂചലനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീടിന് മുമ്പില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ തുടര്‍ച്ചയായി ഇന്ന് പുലര്‍ച്ചെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്.
പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭൂചലനം ഏതാനും സെക്കന്റുകളോളം നീണ്ടു നിന്നു. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. വീടുകള്‍ക്ക് വലിയ വിള്ളലുകളടക്കം നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.