Newsperseconds.com

കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി വേലായുധന്റെ അയല്‍വാസി

Capture

കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രദേശവാസി. മരണപ്പെട്ട വേലായുധന്റെ അയല്‍വാസിയാണ് പ്രദേശത്ത് ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തൊട്ടടുത്ത പറമ്പില്‍ നിന്ന് പോലും നേരത്തെയും ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഐഎം പ്രവര്‍ത്തകര്‍ ബോംബുകള്‍ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ല. ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും അവര്‍ പറഞ്ഞു.

കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.

Share this Article

Leave a Comment