Newsperseconds.com

കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന പട്ടികജാതി വികസനം, ദേവസ്വം വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തു

Capture

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തു. രാജിവെച്ചതിനു പിന്നാലെയാണ് വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. ഈ വകുപ്പുകള്‍ മുഖ്യമന്ത്രി സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. ലോക്‌സഭാ എംപി യായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാധാകൃഷ്ണന്‍ രാജിവെച്ചത്. ആലത്തൂരില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാര്‍ഥിയാണ് കെ രാധാകൃഷ്ണന്‍. കെ രാധാകൃഷ്ണന്‍ന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു.

രാജി വെക്കുന്നതിന്റെ തൊട്ടുമുമ്പായി പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തിന്റെ പേരുകള്‍ മാറ്റാനുള്ള പുതിയ ഉത്തരവില്‍ രാധാകൃഷ്ണന്‍ ഒപ്പിട്ടു. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ ഒഴിവാക്കും. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിര്‍ദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ പകരമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശം.

Share this Article

Leave a Comment