Newsperseconds.com

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

Capture

മലപ്പുറം; തിരൂരിനടുത്ത് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. വൈലത്തൂര്‍ ചിലവില്‍ സ്വദേശി അബ്ദുള്‍ ഗഫൂറിന്റെയും സജിലയുടെയും മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. തിരൂര്‍ ആലിന്‍ ചുവട് എംഇടി സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സിനാന്‍.

വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. പള്ളിയില്‍ നിസ്‌കാരത്തിനായി പോകുമ്പോള്‍ അയല്‍പക്കത്തെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്ന് അടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share this Article

Leave a Comment