Newsperseconds.com

എറണാകുളം പനങ്ങാട് ബസ് മറിഞ്ഞ് അപകടം; ബസ്സിനടിയില്‍ പെട്ട ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി; നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്

Capture

എറണാകുളം പനങ്ങാട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രികന്റെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് എറണാകുളം ആലപ്പുഴ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. സിഗ്നലില്‍ വെച്ച് ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. റോഡിന് കുറുകെ ബസ് മറിയുകയായിരുന്നു. ബസ് റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമം തുടങ്ങി. സ്വകാര്യബസ് ആണ് അപകടത്തില്‍പെട്ടത്.

ബസിന് തൊട്ട് പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ ബസിനടിയില്‍ പെടുകയും ചെയ്തു. ബസിനുള്ളിലെ യാത്രക്കാരെയും ബസിനടിയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികനെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പേര്‍ട്ട്.

Share this Article

Leave a Comment