Newsperseconds.com

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച് കെ എസ് യു പ്രവര്‍ത്തകര്‍

Capture

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം മുറുകുന്നു. തിരുവനന്തപുരത്ത് ഔദ്യോഗിക വസതിക്ക് മുന്നില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കെഎസ് യു പ്രവര്‍ത്തകര്‍ തടഞ്ഞു കരിങ്കൊടി കാണിച്ചു. മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാറിലും കരിങ്കൊടി കെട്ടി.

മന്ത്രി രാജി വെയ്ക്കണമെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്നും പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെയെന്നുമാണ് മന്ത്രി പ്രതികരിച്ചത്. പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ഇത് അവരുടെ സമര രീതിയാണെന്നും പറഞ്ഞ അദ്ദേഹം പ്രതിഷേധത്തിനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ മലബാറില്‍ പ്ലസ് വണ്‍ സീറ്റില്‍ പ്രതിസന്ധിയില്ലെന്നും എല്ലാവരും കണക്ക് നോക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment