Newsperseconds.com

നേര്യമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി കാറിന് മുകളില്‍ വീണ് ഒരു മരണം; ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

Capture

കൊച്ചി: നേര്യമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി കാറിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒരു ഗര്‍ഭിണിയടക്കം നാല് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. പൂര്‍ണമായും തകര്‍ന്ന ഓള്‍ട്ടോ കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇന്ന് മൂന്ന് മണിയോട് കൂടിയാണ് ദാരുണമായ സംഭവമുണ്ടായത്. മുരിക്കുംതൊട്ടി സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.

കെഎസ്ആര്‍ടിസി ബസിന് മുകളില്‍ ഒരു മരം വീണിരുന്നു. ഇത് വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് തൊട്ടടുത്ത് നിന്ന് മറ്റൊരു മരം ആ ഭാഗത്തേക്ക് വന്ന കാറിന് മുകളിലേക്ക് വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Share this Article

Leave a Comment