Newsperseconds.com

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു

Untitled 1

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.

പ്രോ ടെം സ്പീക്കര്‍ ഭര്‍തൃഹരി സത്യവാചകം ചൊല്ലിക്കൊടുത്തു. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ആരംഭിച്ചു. പിന്നാലെ കണ്ണൂര്‍ എംപി കെ സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു. വടകര എംപി ഷാഫി പറമ്പില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഇംഗ്ലീഷില്‍ ദൃഢപ്രതിജ്ഞ ചെയ്തു. മലയാളത്തിലാണ് ഭൂരിഭാഗം എംപിമാരും സത്യവാചകം ചൊല്ലിയത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ സത്യപ്രതിജ്ഞ. ദൈവനാമത്തില്‍ മറ്റ് നേതാക്കള്‍ പ്രതിജ്ഞയെടുത്തപ്പോള്‍ കെ രാധാകൃഷ്ണന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് പ്രതിജ്ഞയെടുത്തത്.

Share this Article

Leave a Comment